പ്രതിദിന ജ്യോതിഷം ജൂലൈ 28, ചൊവ്വ
പ്രതിദിന ജ്യോതിഷം ജൂലൈ 28, ചൊവ്വ
കലിദിനം 1872784
കൊല്ലവർഷം 1201 കർക്കടകം 12
(കൊല്ലവർഷം 1201 കർക്കടകം ൧൨ )
തമിഴ് വർഷം പരാഭവ ആടി 12
ശകവർഷം 1948 ശ്രാവണം 06
ഉദയം 06. 14 അസ്തമയം 06.47 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 33 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 27 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.38 pm to 05.12 pm (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)
ഗുളികകാലം 12.30 pm to 02.04 pm (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)
യമഗണ്ഡകാലം 09.22 am to 10.56 am (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ബുധന് സ്വക്ഷേത്രത്തിൽ , വ്യാഴം ഉച്ചത്തിൽ വ്യാഴത്തിനു മൗഢ്യം ശനിക്കു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂയത്തിൽ ( പൂയം ഞാറ്റുവേല ) ചൊവ്വ മകയിരത്തിൽ ബുധൻ പുണർതത്തിൽ വ്യാഴം പൂയത്തിൽ ശുക്രൻ പൂരത്തിൽ ശനി രേവതിയിൽ രാഹു ചതയത്തിൽ കേതു മകത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.37 വരെ കർക്കടകം പകൽ 09.37 വരെ ചിങ്ങം പകൽ 11.35 വരെ കന്നി പകൽ 01.43 വരെ തുലാം പകൽ 03.49 വരെ വൃശ്ചികം വൈകിട്ട് വരെ 05.57 ധനു തുടർന്ന് മകരം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm
ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm
ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം
പകൽ 01.11 വരെ പൂരാടം തുടർന്ന് ഉത്രാടം
വൈകിട്ട് 06.19 വരെ ശുക്ലപക്ഷ ചതുർദ്ദശി തുടർന്ന് പൗർണ്ണമി
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ഉത്രാടം തിഥി : ഇല്ല
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : പൂരാടം
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യ പരവും ധനപരവുമായ വിഷമതകൾ സൃഷ്ട്ടിക്കാം ആയതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരീ മന്ത്ര പുഷ്പാഞ്ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരുവര്ഷക്കാലത്തേയ്ക്ക് പക്ക നാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
പൂയം, ആയില്യം , തൃക്കേട്ട , വിശാഖം , ചിത്തിര
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
മൂലം , അനിഴം , ചോതി , അത്തം , പൂരം,പൂരുരുട്ടാതി , ഉത്രട്ടാതി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സിസേറിയൻ പ്രസവം ആവാം
പകൽ 01.11 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ദിവസഗുണവർധനയ്ക്ക് സുബ്രമണ്യനെ മനസ്സർപ്പിച്ചു ഭജിക്കുക
ഒരു സുബ്രഹ്മണ്യ സ്തുതി ചേർക്കുന്നു:
ദ്വിഷഡ്ഭുജം ദ്വാദശദിവ്യനേത്രം
ത്രയീതനും ശൂലമസീ ദധാനം
ശേഷാവതാരം കമനീയരൂപം
ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ
സുരാരി ഘോരാഹവശോഭമാനം
സുരോത്തമം ശക്തിധരം കുമാരം
സുധാര ശക്ത്യായുധ ശോഭിഹസ്തം
ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ
ലാൽ കിതാബ് നിർദ്ദേശം : ആര്യവേപ്പിന്റെ ചുവട്ടിൽ മഞ്ഞൾ കലർത്തിയ വെള്ളം ഒഴിക്കുക.
ദിവസത്തിന് ചേർന്ന നിറം കാഷായ നിറം , ഓറഞ്ച് , ചെങ്കല്ല് നിറം , ചുവപ്പ് , മെറൂൺ പ്രതികൂല നിറം : കറുപ്പ്, കടും നീലം
ഇന്ന് ചൊവ്വാഴ്ച . ജനനസമയത്ത് ചൊവ്വയ്ക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദ രോഗികൾ , പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ , കട ബാദ്ധ്യത യുള്ളവർ , മേടം , വൃശ്ചികം , ധനു , കർക്കിടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .
ധരണീഗർഭസംഭൂതം
വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം
മംഗളം പ്രണമാമ്യഹം
ദിവസ ഫലം
അശ്വതി: മാനസികസുഖംവർദ്ധിക്കും,കർമ്മരംഗത്ത്പുരോഗതി, വിവാഹയോഗം, വിദേശജോലിസാദ്ധ്യത
ഭരണി: വിദ്യാഭ്യാസപരമായവിജയം, വ്യാപാരരംഗത്ത്നേട്ടങ്ങൾ,വിവാഹകാര്യത്തിൽബന്ധുജനസഹായം, മത്സരപരീക്ഷകളിൽവിജയം.
കാർത്തിക: ധനപരമായനേട്ടം,മാനസികസന്തോഷം,വിരുന്നുകളിൽസംബന്ധിക്കും,ഭവനനിർമ്മാണത്തിൽപുരോഗതി.
രോഹിണി:ജലജന്യരോഗസാദ്ധ്യത,സന്താനങ്ങൾക്ക്പുരോഗതി,അവിചാരിതധനനഷ്ടം,വാഗ്വാദങ്ങളിൽഏർപ്പെടാതെശ്രദ്ധിക്കുക.
മകയിരം: ഉത്തരവാദിത്തങ്ങൾവർദ്ധിക്കും,ആരോഗ്യവിഷമതകൾശമിക്കും,അവിചാരിതധനലാഭം, ഒന്നിലധികംയാത്രകൾ.
തിരുവാതിര: അവിചാരിതധനലാഭം,വ്യാപാരരംഗത്ത്നേട്ടങ്ങൾ, ബന്ധുജനങ്ങളുമായി സമാഗമം, വിശ്രമംകുറയും.
പുണർതം: പൊതുപ്രവർത്തനത്തിൽതിരിച്ചടികൾ, വാഹനത്തിന്റെകേടുപാടുകൾമൂലംവിഷമിക്കും ഉദരരോഗസാദ്ധ്യത, മന:സന്തോഷത്തിൽകുറവ്.
പൂയം: ഇഷ്ടപ്പെട്ടതൊഴിലുകളിൽഏർപ്പെടും, വിവാഹകാര്യത്തിൽ ഉചിതമായതീരുമാനം, യാത്രകൾ വേണ്ടിവരും, സത്ക്കാരങ്ങളിൽസംബന്ധിക്കും.
ആയില്യം: പുണ്യസ്ഥലസന്ദർശനം, മധ്യാഹ്നത്തിനുശേഷംധനപരമായനേട്ടങ്ങൾ, ഭൂമിവിൽപ്പനയിൽതീരുമാനം.സന്തോഷസൂചകമായവാർത്തകൾകേൾക്കും.
മകം: ആരോഗ്യസ്ഥിതിയിൽനിലനിന്നിരുന്നപ്രശ്നങ്ങൾശമിക്കും, തർക്കങ്ങളിൽഅകപ്പെടും, ബന്ധുജനസന്ദർശനംനടത്തും. പൊതുരംഗത്ത്പ്രശസ്തിവർദ്ധിക്കും.
പൂരം: ശാരീരികവുംമാനസികവുമായവിഷമതകൾ, സന്താനങ്ങൾമൂലംവിഷമിക്കും, ബന്ധുക്കളുമായികലഹം, സാമ്പത്തികക്ലേശം.. സഹപ്രവർത്തകർ, അയൽവാസികൾഎന്നിവരിൽനിന്ന്സഹായം.
ഉത്രം: അനാവശ്യവിവാദങ്ങളിൽനിന്ന്അകന്നുനിൽക്കുക, തൊഴിൽരംഗംപുഷ്ടിപ്പെടും, പ്രമുഖവ്യക്തികളെപരിചയപ്പെടും. , സുഹൃദ്സഹായംവർദ്ധിക്കും.
അത്തം: വാഹനത്തിന്അറ്റകുറ്റപ്പണികൾ, വേണ്ടിവരും,യാത്രാവേളകളിൽധനനഷ്ടം, ഭവനത്തിൽശാന്തതകുറയും. മനസ്സിനെഅനാവശ്യചിന്തകൾ അലട്ടും.
ചിത്തിര: കൂടുതൽയാതകൾവേണ്ടിവരും, ഭക്ഷണസുഖംകുറയും, രോഗഭീതി., ഭവനത്തിൽമരാമത്തു പണികൾപണികൾ.
ചോതി: തൊഴിൽപരമായ തർക്കങ്ങൾ, അവസരനഷ്ടം, ജലജന്യരോഗങ്ങൾപിടിപെടും., വിവാഹആലോചനനടത്തുന്നവർക്ക്അനുകൂലബന്ധങ്ങൾലഭിക്കും, , പുതിയവസ്ത്രലാഭം.
വിശാഖം: പണമിടപാടുകളിൽനഷ്ടം, ബിസിനസ്സിൽനേരിയഎതിർപ്പുകൾ, പൊതുപ്രവർത്തനവിജയം. , ഗൃഹനിർമ്മാണത്തിൽപുരോഗതി.
അനിഴം: ധനപരമായനേട്ടങ്ങൾ, വാഹനംമാറ്റിവാങ്ങുന്നതിനെക്കുറിച്ച്ആലോചിക്കും, ദാമ്പത്യജീവിതസൗഖ്യം.
തൃക്കേട്ട: യാത്രകൾവേണ്ടിവരും, പണച്ചെലവ്അധികരിക്കും, ശാരീരിക ക്ഷീണംവർദ്ധിക്കും.
മൂലം: അനുകൂലദിനമാണ്, യാത്രകൾവേണ്ടിവരും, സാമ്പത്തികനേട്ടംകൈവരിക്കും.പ്രവർത്തനവിജയംനേടും.
പൂരാടം: തൊഴിൽപരമായ നേട്ടങ്ങൾ, മാനസികസന്തോഷം, ആരോഗ്യപുരോഗതി, ഫലംനൽകുന്നയാത്രകൾ.
ഉത്രാടം: കാര്യങ്ങളിൽമുടക്കം, ബന്ധുജനസന്ദർശനം, ഭക്ഷണസുഖം, പഠനമികവ്പുലർത്തും.
തിരുവോണം: സഞ്ചാരക്ലേശംമൂലംക്ഷീണം , കടബാദ്ധ്യതയിൽനിന്ന്മോചനം, . മംഗളകർമ്മങ്ങളിൽസംബന്ധിക്കും, ബന്ധുജനസഹായംലഭിക്കും.
അവിട്ടം: ദിനംപൊതുവെഅനുകൂലമല്ല, തൊഴിൽപരമായമാറ്റങ്ങൾ, അപവാദത്തിൽഅകപ്പെടാതെശ്രദ്ധിക്കുക, സാമ്പത്തികപരമമായ ബുദ്ധിമുട്ടുകൾ.
ചതയം: ധനപരമായനേട്ടം, കാലാവസ്ഥാജന്യരോഗസാദ്ധ്യത, സാമ്പത്തികവിഷമതകൾ, ദേഹസുഖക്കുറവ്.
പൂരുരുട്ടാതി: സുഹൃത്തുക്കളുമായിനിലനിന്നഅഭിപ്രായഭിന്നതമാറും, യാത്രകളിൽമുടക്കം, വിവാഹം വാക്കുറപ്പിക്കും, മുൻകാലസുഹൃത്തുക്കളെകണ്ടുമുട്ടും.
ഉത്രട്ടാതി: തൊഴിൽപരമായനേട്ടങ്ങൾ, രോഗദുരിതത്തിൽശമനം, ഔഷധസേവനിർത്താനാവും, മാനസികമായക്ഷീണം.
രേവതി: പൊതുപ്രവർത്തനത്തിൽതിരിച്ചടികൾ, അടുത്തസുഹൃത്തുക്കളുമായിഭിന്നത,സന്താനങ്ങൾക്കായിപണച്ചെലവ്, ബിസിനസ്സിൽപ്രതികൂലസ്ഥിതി