പ്രതിദിന ജ്യോതിഷം ജൂലൈ 29, ബുധൻ
പ്രതിദിന ജ്യോതിഷം ജൂലൈ 29, ബുധൻ
കലിദിനം 1872785
കൊല്ലവർഷം 1201 കർക്കടകം 13
(കൊല്ലവർഷം 1201 കർക്കടകം ൧൩ )
തമിഴ് വർഷം പരാഭവ ആടി 13
ശകവർഷം 1948 ശ്രാവണം 07
ഉദയം 06. 14 അസ്തമയം 06.47 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 33 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 27 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 12.30 pm to 02.04 pm (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)
ഗുളികകാലം 10.56 am to 12.30 pm (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)
യമഗണ്ഡകാലം 07.48 am to 09.22 am (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ബുധന് സ്വക്ഷേത്രത്തിൽ , വ്യാഴം ഉച്ചത്തിൽ വ്യാഴത്തിനു മൗഢ്യം ശനിക്കു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂയത്തിൽ ( പൂയം ഞാറ്റുവേല ) ചൊവ്വ മകയിരത്തിൽ ബുധൻ പുണർതത്തിൽ വ്യാഴം പൂയത്തിൽ ശുക്രൻ ഉത്രത്തിൽ l ശനി രേവതിയിൽ രാഹു ചതയത്തിൽ കേതു മകത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.33 വരെ കർക്കടകം പകൽ 09.33 വരെ ചിങ്ങം പകൽ 11.31 വരെ കന്നി പകൽ 01..39 വരെ തുലാം പകൽ 03.45 വരെ വൃശ്ചികം വൈകിട്ട് വരെ 05.53 ധനു തുടർന്ന് മകരം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm
ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm
ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം
പകൽ 03.37 വരെ ഉത്രാടം തുടർന്ന് തിരുവോണം
രാത്രി 08.06 വരെ പൗർണ്ണമി തുടർന്ന് തുടർന്ന് കൃഷ്ണപക്ഷ പ്രഥമ
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: തിരുവോണം തിഥി : പൗർണ്ണമി
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : ഉത്രാടം
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം , ആയുഃസൂക്ത പുഷ്പാഞ്ജലി , യഥാ ശക്തി അന്നദാനം എന്നിവ നടത്തിക്കുക . ശ്രീമദ് ഭാഗവതം , രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ് . വരുന്ന ഒരു വർഷക്കാല ത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ , ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
പുണർതം മൂലം , അനിഴം , ചോതി
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
പൂരാടം , തൃക്കേട്ട , വിശാഖം , ചിത്തിര
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ദിവസ ഗുണ വർദ്ധനയ്ക്ക് ശ്രീകൃഷ്ണ ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു:
ഗോപാലം പ്രഭുലീലാവിഗ്രഹ ഗോപാലം കുലഗോപാലം
ഗോപീഖേലന ഗോവര്ദ്ധനധൃതി ലീലാലാളിത ഗോപാലം
ഗോഭിര്ന്നിഗദിത ഗോവിന്ദസ്ഫുടനാമാനം ബഹുനാമാനം
ഗോപീഗോചരപഥികം പ്രണമത ഗോവിന്ദം പരമാനന്ദം
ദിവസത്തിന് ചേർന്ന ഒരു ലാൽകിതാബ് നിർദ്ദേശം : ചെമ്പു നാണയമോ ചെറിയ ചെമ്പു കഷണമോ പനിനീരിൽ മുക്കി പ്രധാനമുറിയിൽ സൂക്ഷിക്കുക
ദിവസത്തിന് ചേർന്ന നിറം: പച്ച, കറുക നിറം പ്രതികൂല നിറം : ചുവപ്പ്.
ഇന്ന് ബുധനാഴ്ച . ജനനസമയത്ത് ബുധന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .
പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യ ഗുണോപേതം
തം ബുധം പ്രണമാമ്യഹം
ദിവസ ഫലം
അശ്വതി : ശാരീരികവും മാനസികവുമായ വിഷമതകൾ, പ്രധാന തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും, തൊഴിലന്വേഷണങ്ങൾ വിജയം കാണില്ല.
ഭരണി : വിദേശതൊഴിൽ നഷ്ടപ്പെടുവാൻ സാധ്യത, തൊഴിൽ രംഗത്ത് സംഘർഷമേറും, ദാമ്പത്യപ്രശ്നങ്ങൾ .
കാർത്തിക : പൊതു രംഗത്ത് പ്രശസ്തി വർദ്ധിക്കും , സുഹൃദ് സഹായം വർദ്ധിക്കും , ഗൃഹ നിർമ്മാണത്തിൽ പുരോഗതി.
രോഹിണി : സഹപ്രവർത്തകർ, അയൽവാസികൾ എന്നിവരിൽ നിന്ന് സഹായം, സാമ്പത്തിക വിഷമതകൾ മറികടക്കും, മനസ്സിനെ അനാവശ്യ ചിന്ത കൾ അലട്ടും.
മകയിരം : വിവാഹആലോചന നടത്തുന്നവർക്ക് അനുകൂല ബന്ധങ്ങൾ ലഭിക്കും, ഭവനത്തിൽ മരാമത്തു പണികൾ, പുതിയ വസ്ത്ര ലാഭം.
തിരുവാതിര: സന്താനങ്ങൾക്ക് ഉന്നത വിജയം, ഇരു ചക്ര വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക,അവിചാരിത ധനലാഭം.
പുണർതം: അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന പിണക്കം അവസാനിക്കും , കുടുംബ സൗഖ്യത്തിനായി പണച്ചെലവ്, സകുടുംബ യാത്രകൾ.
പൂയം : ബന്ധുക്കളുമായി ചേർന്ന് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്ത് വിജയിപ്പിക്കും, പുണ്യ സ്ഥല സന്ദർശനം, തൊഴിൽപരമായ മാറ്റങ്ങൾ.
ആയില്യം: സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും അടുത്ത സുഹൃത്തുക്കൾക്ക് രോഗദുരിത സാദ്ധ്യത, പണമിടപാടുകളിൽ കൃത്യത പുലർത്തുവാൻ സാധിക്കുകയില്ല.
മകം : ജീവിത പങ്കാളിയ്ക്ക് രോഗദുരിത സാദ്ധ്യത, തൊഴിൽപരമായ അലച്ചിൽ, പരീക്ഷാ വിജയം.
പൂരം: സഹോദര ഗുണം വർദ്ധിക്കും, സർക്കാർ രേഖകൾ ലഭിക്കും,ഉദര രോഗ സാദ്ധ്യത.
ഉത്രം: ബിസിനസ്സിൽ ധനലാഭം, തൊഴിൽഭാരം മൂലം മനഃ സംഘർഷം, ബന്ധു ജന സന്ദർശനം.
അത്തം: ഔഷധ സേവ വേണ്ടിവരും,ഉദര രോഗ സാദ്ധ്യത, പണമിടപാടുകളിൽ അബദ്ധങ്ങൾ സംഭവിക്കാം. വ്യവഹാരങ്ങളിൽ ഏർപ്പെടും.
ചിത്തിര : സർക്കാർ ഓഫീസുകലുമായി ബന്ധപ്പെട്ട് അലച്ചിൽ , പരീക്ഷകളിൽ വിജയം, പ്രണയബന്ധങ്ങളിൽ നേട്ടം.
ചോതി : വിവാഹ തീരുമാനമെടുക്കും, മാതൃജനത്തിനുണ്ടായിരുന്ന രോഗത്തിന് ശമനം, സ്വഭാവനം വിട്ട് ദൂര യാത്ര വേണ്ടിവരും.
വിശാഖം : മാനസികമായ വിഷമതകളിൽ നിന്ന് വിടുതൽ, തൊഴിൽപരമായ മാറ്റങ്ങൾ, ബിസിനസ്സിൽ നേട്ടങ്ങൾ.
അനിഴം: ഭൂമി വാഹന വിൽപ്പന വഴി ധനലാഭം, സുഹൃത്തുക്കളുമായി വാഗ്വാദം, പൊതുപ്രവർത്തനത്തിൽ ചെറിയ തിരിച്ചടികൾ.
തൃക്കേട്ട: ഉപരിപഠനത്തിന് അവസരമൊരുങ്ങും, കടങ്ങൾ വീട്ടുവാൻ സാധിക്കും, ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്ങ്ങൾ പരിഹരിക്കും.
മൂലം: മനസ്സിൽ സംഘർഷം അധികരിച്ചിരിക്കും, അന്യരുടെ വാക്കിനാൽ മനസ്സിന് മുറിവേൽക്കും, പരീക്ഷാവിജയം .
പൂരാടം: തുടങ്ങിവെച്ച പ്രവർത്തനങ്ങളിൽ മുടക്കം, സാമ്പത്തിക പ്രതിസന്ധി, ബന്ധുക്കളിൽ നിന്നുള്ള വിരോധം .
ഉത്രാടം: പ്രണയ ബന്ധങ്ങളിൽ വിജയം, ഉടമ്പടികളിൽ ഒപ്പിടും, ഭൂമി ക്രയവിക്രയത്തിന് തീരുമാനമെടുക്കും.
തിരുവോണം : തൊഴിൽ പരമായ നേട്ടങ്ങൾ, ബന്ധുക്കളിൽ നിന്നുള്ള സഹായ ലാഭം, വാഹനത്തിന് അറ്റകുറ്റ പ്പണികൾ
അവിട്ടം : ദീർഘദൂര യാത്രകൾ വേണ്ടിവരും, കലാപ്രവർത്തനങ്ങൾക്ക് അംഗീകാരം, ഭക്ഷണത്തിൽ നിന്ന് അലർജി സാദ്ധ്യത.
ചതയം: ബന്ധുക്കളിൽ നിന്നുള്ള സഹായം, കടങ്ങൾ വീട്ടുവാൻ അവസരം, ദാമ്പത്യ കലഹത്തിന് ശമനം.
പൂരുരുട്ടാതി : സുഹൃത്തുക്കൾ സഹായ വാഗ്ദാനം പിൻവലിക്കും, മനഃ സംഘർഷം അധികരിക്കും. ജോലിയും ശ്രദ്ധ കുറയും
ഉത്രട്ടാതി : യാത്രകളിലൂടെ നേട്ടം, ജോലി തേടിയുള്ള യാത്രകൾ നടത്തും. മോഷണം പോയ മുതൽ തിരികെക്കിട്ടും.
രേവതി: പൊതുവെ അകാരണമായ നിരാശാബോധം ഉണ്ടാവും. കാലാവസ്ഥാ ജന്യ രോഗ സാദ്ധ്യത, കടം നല്കിയിരുന്ന പണം തിരികെ ലഭിക്കും